ഓടുന്ന കാറുകൾക്ക് മുകളിൽ വിവാഹാഘോഷം നടത്തിയ കേസിൽ ദമ്പതികൾക്ക് 2.02 ലക്ഷം രൂപ പിഴ. ഉത്തർപ്രദേശിലെ മസഫർനഗറിലാണ് സംഭവം. വിവാഹാഘോഷം കൂടുതൽ മോഡി പിടിപ്പിക്കാനായി വരനും കൂട്ടുകാരും ഓടുന്ന കാറുകളുടെ മുകളിൽ ഇരുന്ന് യാത്ര ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
തുടർന്ന് വീഡിയോ ശ്രദ്ധയിൽപെട്ട പൊലീസ് ഇവർക്ക് 2.02 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. ഔഡി എ3, എ4, എ6, ജഗ്വാർ എക്സ്‌എഫ്, മഹീന്ദ്ര സ്കോർപിയോ തുടങ്ങി 9 വാഹനങ്ങളിലാണ് അഭ്യാസം കാണിച്ചതെന്ന് പൊലീസ് പറയുന്നു.
ഹൈവേയിലൂടെ പോയ മറ്റൊരു യാത്രക്കാരനാണ് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വിഡിയോ തെളിവായി സ്വീകരിച്ചാണ് പൊലീസ് പിഴ ചുമത്തിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ഇത്തരം നിയമലംഘന വിഡിയോകൾ തെളിവായി സ്വീകരിച്ച് ഇതിനുമുമ്പും പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
➡️हाइवे पर गाडियों से स्टंट करने वाले वाहनों के विरुद्ध मुजफ्फरनगर पुलिस द्वारा की गयी कार्यवाही।
➡️कुल 09 गाडियों का 02 लाख 02 हजार रुपये का चालान।@Uppolice @The_Professor09 @ankitchalaria pic.twitter.com/VqaolvazhO
— MUZAFFARNAGAR POLICE (@muzafarnagarpol) June 14, 2022
Read more