കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്നോഡന്‍. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ വാദം ശരിയല്ലന്നാണ് അദേഹം പറയുന്നത്.
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.
രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും അവ ഓണ്‍ലൈന്‍ വഴി വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാര സംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ) ചോര്‍ത്തിയിരിക്കാമെന്ന തരത്തില്‍ കഴിഞ്ഞവര്‍ഷം വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. അമേരിക്കന്‍ ടെക്നോളജി കമ്പനിയായ ക്രോസ് മാച്ചിന്റെ സഹായത്തോടെ വിവരങ്ങള്‍ ചോര്‍ത്തിയിരിക്കാമെന്ന സംശയമാണ് ഉന്നയിക്കപ്പെട്ടത്. എന്നാല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി തള്ളിയിരുന്നു.
It is the natural tendency of government to desire perfect records of private lives. History shows that no matter the laws, the result is abuse. https://t.co/7HSQSZ4T3f
— Edward Snowden (@Snowden) January 4, 2018
Read more
നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍.എസ്.എ) യില്‍നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിനെത്തുടര്‍ന്ന് റഷ്യയിലെ അജ്ഞാത കേന്ദ്രത്തില്‍ കഴിയുകയാണ് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്നോഡന്‍.