ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കി

ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടേതാണ് ഉത്തരവ്. മറ്റൊരു പേരിലും സര്‍വ്വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പുതിയ ഉത്തരവും പുറത്തിറക്കി.

ഹോട്ടലുകളും റെസ്‌റ്റോറന്റുകളും സര്‍വ്വീസ് ചാര്‍ജ് എന്ന് പേരില്‍ അമിത തുക ഈടാക്കുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. അതിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

ഉത്തരവ് ലംഘിച്ച് ഏതെങ്കിലും ഹോട്ടലോ റെസ്റ്റോറന്റോ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായി കണ്ടെത്തുകയാണെങ്കില്‍, ബില്‍ തുകയില്‍ നിന്ന് അത് നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട സ്ഥാപനത്തോട് ഉപഭോക്താവിന് ആവശ്യപ്പെടാം.