പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് ആദായനികുതി ഈടാക്കാമെന്ന് വിധിച്ച് സുപ്രീംകോടതി. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കുന്നതിനെതിരെയുള്ള അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് വിധി. പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ശമ്പളം വ്യക്തിഗത വരുമാനമായി കാണാന്‍ സാധിക്കില്ലെന്നും ഇരുകൂട്ടരും ശമ്പളം സഭയ്ക്ക് നല്‍കുകയാണെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ ശമ്പളം കൈമാറുന്നതുകൊണ്ട് നികുതിയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
Read more
ജോലിയില്‍ നിന്ന് ശമ്പളം ലഭിക്കുന്നുണ്ടെങ്കില്‍ നികുതി നല്‍കാനും ബാധ്യതയുണ്ട്. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് പറഞ്ഞ കോടതി ഒരു ഹിന്ദു പുരോഹിതന് ശമ്പളം പൂജയ്ക്ക് നല്‍കിയെന്നും നികുതി നല്‍കാനാവില്ലെന്നും പറയാന്‍ സാധിക്കുമോയെന്നും ചോദിച്ചു.