രാജ്യത്ത് പൊടി പച്ചരിയുടെ കയറ്റുമതി നിരോധിച്ചു. വിലക്കയറ്റവും ഭക്ഷ്യക്ഷാമവും നേരിടാനാണ് കേന്ദ്രത്തിന്റെ നടപടി. നേരത്തെയുള്ള കരാറുകള്‍ക്ക് സെപ്റ്റംബര്‍ 15 വരെ ഇളവ്.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് അരി ഉത്പാദനം ഇത്തവണ കുറയുമെന്ന സാഹചര്യത്തിലാണ് തീരുമാനം. ബസുമതി ഒഴികെയുള്ള അരി ഇനികള്‍ക്ക് ഇന്നുമുതല്‍ 20 ശതമാനം കയറ്റുമതി ചുങ്കവും ഏര്‍പ്പെടുത്തി.
രാജ്യത്ത് ഗോതമ്പ് മാവിന്റെ കയറ്റുമതിയും അടുത്തിടെ നിരോധിച്ചു. വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണ് നടപടി എന്നാണ് കേന്ദ്രമന്ത്രിസഭയുടെ വിശദീകരണം.
Read more
മെയ് മാസത്തില്‍ ഗോതമ്പ് കയറ്റുമതിയും നിരോധിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഗോതമ്പ് മാവിന്റെ കയറ്റുമതിയും ഇപ്പോള്‍ പൊടി പച്ചരിയുടെയും കയറ്റുമതി നിയന്ത്രിച്ചിരിക്കുന്നത്. ഉക്രൈന്‍ റഷ്യ യുദ്ധത്തിന് പിന്നാലെ ആഗോള വിപണിയില്‍ ഗോതമ്പ് വില കുത്തനെ കൂടിയിരുന്നു.