കർഷകരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച ട്വീറ്റ്; കങ്കണയ്ക്ക് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമങ്ങളിൽ പ്രതിഷേധിച്ച കർഷകർക്കെതിരായ ട്വീറ്റുമായി ബന്ധപ്പെട്ട് കങ്കണ റണൗത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കർണാടകയിലെ തുമകുരു ജുഡിഷ്യൽ മജിസ്‌ട്രേറ്റ് (ഫസ്റ്റ് ക്ലാസ്) കോടതി നിർദ്ദേശിച്ചു.

Order passed in complaint against Kangana Ranaut

ജഡ്ജി വിനോദ് ബൽ‌നായിക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത് എന്ന് ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. അഭിഭാഷകൻ രമേഷ് നായിക് സമർപ്പിച്ച പരാതിയിൽ പറയുന്നതനുസരിച്ച് സെപ്റ്റംബർ 21- നാണ് കങ്കണയുടെ ടീം കർഷകർക്കെതിരായ ട്വീറ്റ് പോസ്റ്റ് ചെയ്തത്.

“സി‌എ‌എയെ കുറിച്ച് തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച്‌ കലാപമുണ്ടാക്കിയ ആളുകൾ തന്നെയാണ് ഇപ്പോൾ കർഷക ബില്ലിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നത്, അവർ തീവ്രവാദികളാണ്. ഞാൻ എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്ക് നന്നായി അറിയാം, പക്ഷേ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നു” എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

https://twitter.com/KanganaTeam/status/1307946243339907072?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1307946243339907072%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.barandbench.com%2Fnews%2Flitigation%2Fkarnataka-court-directs-registration-fir-against-kangana-ranaut-for-tweet-on-farmers

ഇത്തരം ഉള്ളടക്കം ഈ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റു ചെയ്യാൻ അനുവദിക്കുകയാണെങ്കിൽ, “കണക്കാക്കാനാവാത്തതും പരിഹരിക്കാനാകാത്തതുമായ നാശനഷ്ടം രാജ്യത്തെ കർഷകർക്ക് സംഭവിക്കും”,എന്ന് പരാതിയിൽ പറയുന്നു.