കേരളത്തിനെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി നിതീഷ് റാണെ. കേരളം മിനി പാകിസ്ഥാൻ ആണെന്നാണ് മന്ത്രി നിതീഷ് റാണെയുടെ പരാമർശം. കേരളത്തിലെ എല്ലാ ഭീകരവാദികളും രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്തുവെന്നും നിതീഷ് റാണെ വിമർശിച്ചു. ഇന്നലെ പുണെയിൽ നടന്ന പൊതുയോഗത്തിലാണ് റാണെയുടെ പരാമർശം.
കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ച നിതീഷ് റാണെ പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് കേരളത്തിലെ തീവ്രവാദികൾ മാത്രമാണെന്നും കുറ്റപ്പെടുത്തി. കേരളം മിനി പാകിസ്താനാണെന്നും റാണെ ആരോപിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചത് അതിനാലാണെന്നും നിതീഷ് റാണെ പറഞ്ഞു.
ബിജെപി മന്ത്രി നിതീഷ് റാണെ വിവാദ പരാമർശം നടത്തുന്നത് ഇത് ആദ്യമല്ല. മുൻപും നിരവധി തവണ നിതീഷ് റാണെ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. പുണെയിൽ നടന്ന പൊതുയോഗത്തിലും പ്രകോപന പ്രസ്താവന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര പൊലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെയായിരുന്നു നിതേഷ് റാണെയുടെ വിവാദ പരാമർശം.