ബംഗളൂരുവിൽ പങ്കാളിയെ പ്രഷർ കുക്കറിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് മലയാളി യുവതി

ഒരുമിച്ച് കഴിഞ്ഞിരുന്ന പങ്കാളിയായ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗളൂരുവിലാണ് സംഭവം. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരു ബേഗൂരിനടുത്തുള്ള ന്യൂ മിക്കോലെ ഔട്ടിൽ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. വൈഷ്ണവ് പ്രഷര്‍ കുക്കര്‍ കൊണ്ട് ദേവയുടെ തലയ്ക്കടിക്കുകയായിരുന്നു.അടികൊണ്ട് തത്ക്ഷണം തന്നെ യുവതി മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Read more

ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും ജോലി ചെയ്തിരുന്നത്.കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവർ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു.