ബംഗ്ലാദേശില്‍ അക്രമിക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കാന്‍ തയാര്‍; ബംഗാളിന്റെ വാതിലുകളില്‍ മുട്ടുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി

ബംഗ്ലാദേശിലെ സംഘര്‍ഷത്തിനിടെ അക്രമിക്കപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അഭയാര്‍ത്ഥികളോട് ബഹുമാനത്തോടെ പെരുമാറും. ബംഗ്ലാദേശില്‍ ബന്ധുക്കള്‍ കുടുങ്ങിക്കിടക്കുന്ന ബംഗാള്‍ നിവാസികള്‍ക്ക് പൂര്‍ണ സഹകരണവും നല്‍കുമെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രക്തസാക്ഷി ദിന റാലിയിലാണ് മമത ഇക്കര്യം അറിയിച്ചത്.

മറ്റൊരു രാജ്യമായതിനാല്‍ ബംഗ്ലാദേശിനെക്കുറിച്ച് എനിക്ക് പറയാനാവില്ല. കേന്ദ്രസര്‍ക്കാരാണ് ഇതിനെ കുറിച്ച് പറയേണ്ടത്. എന്നാല്‍ ബംഗാളിന്റെ വാതിലുകളില്‍ മുട്ടുന്ന നിസഹായരായ ആളുകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും മമത വ്യക്തമാക്കി.

അയല്‍ സംസ്ഥാനമായ അസമിലെ വംശീയ സംഘട്ടനത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്കും ബംഗാള്‍ അഭയം നല്‍കിയിട്ടുണ്ട് ബംഗ്ലദേശ് വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് അവര്‍ ആവശ്യപ്പെട്ടു.

തേസമയം, ബംഗ്ലദേശില്‍ രക്തരൂഷിതമായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഇടവരുത്തിയ ഹൈക്കോടതിയുടെ സംവരണ ഉത്തരവിന്റെ പ്രധാന ഭാഗങ്ങള്‍ സുപ്രീംകോടതി റദ്ദാക്കി.

Read more

സര്‍ക്കാര്‍ ജോലികളില്‍ 93% ഇനി മെറിറ്റ് അടിസ്ഥാനത്തിലായിരിക്കുമെന്നു സുപ്രീംകോടതി അപ്ലറ്റ് ഡിവിഷന്‍ വ്യക്തമാക്കി. 1971ലെ ബംഗ്ലദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്കുള്ള സംവരണം 5% ആയി കുറച്ചു. 2018ല്‍ എടുത്തുകളഞ്ഞ, ഇവര്‍ക്കുണ്ടായിരുന്ന 30% സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് പ്രക്ഷോഭത്തിനു കാരണമായത്.