തന്റെ മൂന്നാം സര്‍ക്കാരില്‍ നിന്ന് മുന്‍മന്ത്രിസഭയിലെ പ്രമുഖരെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂര്‍, നാരായണ്‍ റാണെ, രാജീവ് ചന്ദ്രശേഖറ എന്നിവരെയാണ് ഒഴിവാക്കിയിരിക്കുന്നത്.
രണ്ടാം മോദി സര്‍ക്കാരിലെ വനിതാ ശിശുവികസന വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് പരാജയപ്പെട്ടിരുന്നു.
ഹിമാചല്‍പ്രദേശിലെ ഹാമിര്‍പൂരില്‍ നിന്നുള്ള എംപിയായ അനുരാഗ് ഠാക്കൂറിനും ഇത്തവണ അവസരം ലഭിച്ചില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ കായിക, വാര്‍ത്താവിനിമയ മന്ത്രിയായിരുന്നു അനുരാഗ് ഠാക്കൂര്‍.
മഹാരാഷ്ട്രയിലെ രത്നഗിരി- സിന്ധുദുര്‍ഗില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാരായണ്‍ റാണെയ്ക്കും മോദി സര്‍ക്കാരില്‍ ഇടംലഭിച്ചില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രിയായിരുന്നു നാരായണ്‍ റാണെ.
Read more
ഗുജറാത്തില്‍ ഇലക്ഷന്‍ കാലത്ത് ക്ഷത്രിയര്‍ക്കെതിരായ വിവാദ പ്രസംഗം നടത്തി ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ച പുരുഷോത്തം രൂപാലയും ഒഴിവാക്കപ്പെട്ടു. തിരുവനന്തപുരത്ത് ശശി തരൂരിനോട് പരാജയപ്പെട്ട രാജീവ് ചന്ദ്രശേഖറും മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.