'മറക്കാനാവുമോ അതൊക്കെ!' എൻ.സി.സി ഓർമ്മകളുമായി പ്രധാനമന്ത്രി

പഠനകാലത്ത് എൻ.സി.സിയിൽ നിന്നു ലഭിച്ച പരിശീലനം തനിക്ക് പിൽക്കാലത്ത് ഏറെ ഗുണകരമായിട്ടുണ്ടെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.എൻ.സി.സിയെ നവീകരിക്കാൻ സമിതിയെ നിയോഗിച്ചെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻ.സി.സി പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം കേഡറ്റുകളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.ലഹരിമരുന്ന് കാമ്പസുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ എൻ.സി.സിയും എൻ.എസ്.എസും പോലുള്ള പ്രസ്ഥാനങ്ങൾക്കു കഴിയണം.

Read more

കേഡറ്റുകൾ സ്വയം ലഹരി ഉപയോഗിക്കില്ലെന്നും കാമ്പസുകളിൽ ലഹരി എത്താൻ അനുവദിക്കില്ലെന്നും പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പഠനകാലത്ത് എൻ.സി.സിയിൽ പ്രവർത്തിച്ചവർക്കുള്ള അലമ്നൈ കാർഡ് കഴിഞ്ഞ വർഷമാണ് നിലവിൽ വന്നത്. മോദിയാണ് ആദ്യത്തെ കാർഡ് സ്വീകരിച്ചത്.