ബോളിവുഡ് നടിയെ വിമാനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: പ്രതിക്ക് മാപ്പ് നല്‍കി നടി

മുബൈയിലേക്കുള്ള വിമാനയാത്രയില്‍ പ്രായപൂര്‍ത്തിയാകാത്ത ബോളിവുഡ് നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയായ വ്യക്തിക്ക് നടി മാപ്പ് നല്‍കി . പോക്സോ നിയമ പ്രകാരം അറസ്റ്റിലായ മുംബൈ സ്വദേശിയും ബിസനസ്മാനുമായ വികാസ് സച്ച് ദേവിനെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ നടിയുടെ കുടുംബം തീരുമാനിച്ചതായി ദേശിയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more

കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് വിമാന യാത്ര ചെയ്യവെ എയര്‍ വിസ്താരാ വിമാനത്തില്‍ വെച്ച് ഇയാള്‍ നടിയെ പീഡിപ്പക്കാന്‍ ശ്രമിച്ചത്. ബോളിവുഡ് നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം വാര്‍ത്തയായിരുന്നു. ഇയാള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച നടി പ്രതിക്ക് പശ്ചാത്തപിക്കാന്‍ നലല്‍കുന്ന അവസരമാണിതെന്നാണ് വ്യക്തമാക്കിയത്.