യുപിയിലെ സ്‌കൂളുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും; പകരം തിങ്കള്‍ അവധി; കുട്ടികള്‍ക്ക് ഇന്ന് പ്രത്യേക ഉച്ചഭക്ഷണം

ആസാദി ക അമൃത് മഹോത്സവ് പ്രമാണിച്ച് യു.പിയിലെ സ്‌കൂളുകള്‍ക്ക് ഞായറാഴ്ചയായ ഇന്നു പ്രവൃത്തിദിനം. ഇന്നു സ്‌കൂളുകളിലെത്താനാണു വിദ്യാര്‍ഥികള്‍ക്കു യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Read more

സംസ്ഥാനത്തെ എല്ലാ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുമായി കവിതാ പാരായണ മത്സരം സംഘടിപ്പിക്കും. വിവിധ വിഭവങ്ങള്‍ അധികം ചേര്‍ത്ത് പ്രത്യേക ഉച്ചഭക്ഷണം കുട്ടികള്‍ക്ക് നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഞായറാഴ്ച പ്രവൃത്തിദിനം ആക്കുന്നതിനു പകരമായി എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി അനുവദിച്ചിട്ടുണ്ട്.