ഒരു സ്ഥാനാര്‍ത്ഥി ഇനി മുതല്‍ ഒരു മണ്ഡലത്തില്‍ മാത്രമേ മത്സരിക്കാവൂയെന്ന ശിപാര്‍ശ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. ഇതിനായി വേണ്ടി വരുന്ന സാമ്പത്തിക ചെലവടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ നിര്‍ദ്ദേശം മുന്‍പോട്ട് വച്ചിരിക്കുന്നത്.
രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ പിന്നീട് ഒരു മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട അധിക സാമ്പത്തിക ചെലവിനെ കുറിച്ചും. ജോലി ഭാരത്തെ കുറിച്ചും കമ്മീഷന്‍ നിയമമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.
ജനപ്രാതിനിധ്യ നിയമത്തിലെ 33 വകുപ്പ് ഭേദഗതി ചെയത് വേണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഈ ശുപാര്‍ശ നടപ്പാക്കാന്‍. ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ട് മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്നതാണ് നിലവിലെ ജനപ്രാതിനിധ്യ നിയമം.
Read more
2004 ല്‍ കമ്മീഷന്‍ ഇതേ ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.