രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനാകും. കോര്‍കമ്മറ്റി യോഗത്തിലാണ് തീരുമാനം. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. കർണാടകയിൽ നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി. അതേസമയം ഔദ്യോഗിക പ്രഖ്യാപനം നാളെയാണ് ഉണ്ടാവുക. കെ സുരേന്ദ്രന് പകരം മുൻ എംപി രാജീവ് ചന്ദ്രശേഖർ വരണമെന്നായിരുന്നു ഒരുകൂട്ടം ബിജെപി നേതാക്കളുടെ ആവശ്യം. ഇതിന്റെ ഭാഗമായി രാജീവ് ചന്ദ്രശേഖറുമായി അമിത് ഷാ അടക്കമുളള നിരവധി ദേശീയ നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു.