'ഓപ്പറേഷന്‍ അജയ്' ആരംഭിച്ചു; ഇസ്രയേലില്‍ നിന്ന് 212 ഇന്ത്യക്കാരുമായി ആദ്യവിമാനം ഡല്‍ഹിയില്‍; നേരിട്ടെത്തി സ്വീകരിച്ച് കേന്ദ്രമന്ത്രി

ഇസ്രയേലില്‍ നിന്ന് ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യമായ ‘ഓപ്പറേഷന്‍ അജയ്’ ആരംഭിച്ചു. ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. രാവിലെ 6 മണിയോടെ പ്രത്യേക വിമാനം ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. എവണ്‍ 1140 വിമാനത്തില്‍ മലയാളികള്‍ അടക്കം 212 ഇന്ത്യക്കാരാണ് ഉള്ളത്.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ യാത്രക്കാരെ സ്വീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ടെല്‍അവീവില്‍നിന്നു വിമാനം പുറപ്പെട്ടത്. യുദ്ധം സംബന്ധിച്ചും ഇസ്രയേലിലെ ഇന്ത്യക്കാരെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ യാത്രക്കാരോട് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചറിഞ്ഞു.

Read more

ഇസ്രയേലില്‍ നിന്നുള്ള യാത്രക്കാരെ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ച വിമാനത്തിലെ ജീവനക്കാര്‍ക്കും മന്ത്രി നന്ദി അറിയിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ ലോകത്ത് എവിടെയുമുള്ള ഭാരതീയര്‍ക്കുമൊപ്പം നരേന്ദ്ര മോദി സര്‍ക്കാര്‍ ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു.