ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി.
സംസ്ഥാനങ്ങളുടെ വൈവിധ്യമാർന്ന നിശ്ചല ദൃശ്യങ്ങളുടെ പ്രദർശനം പുരോഗമിക്കുകയാണ്. ഒരു സ്ത്രീ മുളകൊണ്ടുള്ള കൊട്ട നെയ്യുന്നതും മുള, ചൂരൽ ഉൽപ്പന്നങ്ങളുമാണ് മേഘാലയയിലെ നിശ്ചലദൃശ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഗുജറാത്ത് ഗോത്ര വിഭാഗത്തിന്റെ മുന്നേറ്റം ആണ് വിഷയമാക്കിയത്.കേരളത്തിന്റെ ദൃശ്യം ഒഴിവാക്കിയിരുന്നു.
ബിഎസ്എഫ് സംഘം രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡിൽ മാർച്ച് ചെയ്തു.ഇന്ത്യൻ വ്യോമസേന നിശ്ചല ദൃശ്യം പ്രദർശിപ്പിച്ചു. ‘ഇന്ത്യൻ എയർഫോഴ്‌സ് ട്രാൻസ്‌ഫോർമിങ് ഫോർ ദ് ഫ്യൂചർ’ എന്നതാണ് പ്രമേയം. പാരച്യൂട്ട് റെജിമെന്റ് അവരുടെ പുതിയ കോംപാക്ട് യൂണിഫോമും താവോർ റൈഫിളുമായ് റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുത്തു . പരേഡിൽ ഇന്ത്യൻ നാവികസേനയുടെ നിശ്ചല ദൃശ്യം ഉണ്ടായിരുന്നു.
Read more
950കളിലെ യൂണിഫോം അണിഞ്ഞാണ് കരസേനയുടെ രാജ്പുത് റജിമന്റ് പരേഡിന്റെ ഭാഗമാകുന്നത്. 1960കളിലെ യൂണിഫോം അണിഞ്ഞാണ് അസം റൈഫിൾസ് പരേഡിൽ അണിനിരന്നത്. 1970ലെ യൂണിഫോം ധരിച്ചാണ് ജമ്മു കശ്മീർ റജിമന്റ് പരേഡിൽ പങ്കെടുത്തത്.സെഞ്ചൂറിയൻ ടാങ്ക്, പിടി-76, എംബിടി അർജുൻ എംകെ-ഐ, എപിസി തോപാസ് എന്നിവ അണിനിരന്നു.