ജനവിധിയെ മാനിക്കുന്നു, പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ടതില്ല, പോരാട്ടം നാം തുടരും: രാഹുല്‍ ഗാന്ധി

ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും മോദി പ്രധാനമന്ത്രി ആകണമെന്നുള്ള ജനവിധിയും അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എഐസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പോരാട്ടം നാം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

“തിരഞ്ഞെടുപ്പു തോല്‍വിയുടെ കാരണം വിലയിരുത്താനുള്ള ദിവസമാണിതെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യയിലെ ജനങ്ങള്‍ നരേന്ദ്ര മോദിയാണ് അവരുടെ പ്രധാനമന്ത്രിയെന്ന് വിധിയെഴുതിയിരിക്കുന്നു. ആ ജനവിധിയെ ഇന്ത്യക്കാരനെന്ന നിലയില്‍ ഞാനും മാനിക്കുന്നു. അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നു. അവിടെ വിജയിച്ച സ്മൃതി ഇറാനിക്ക് അഭിനന്ദനങ്ങള്‍.” രാഹുല്‍ പറഞ്ഞു.

ഏഴു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടി അധികാരത്തില്‍ തിരിച്ചെത്തിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോണ്‍ഗ്രസിന് നേട്ടം കൈവരിച്ചത്. യുപിഎ മൂന്നക്കം കടന്നതുമില്ല.