പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പേരിലെടുത്ത കേസ് തള്ളാനാവില്ലെന്ന് പൊലീസ്. സിഐഡി വിഭാഗം ഹൈക്കോടതിയിലാണ് ഇക്കാര്യം ബോധിപ്പിച്ചത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തതെങ്കിലും പെണ്‍കുട്ടി യെദ്യൂരപ്പക്കെതിരേ മജിസ്ട്രേറ്റിന്റെ മുമ്പില്‍ സ്വമേധയാ മൊഴി നല്‍കിയിട്ടുണ്ടെന്നും സിഐഡി വ്യക്തമാക്കി.
2024 മാര്‍ച്ച് 14-നാണ് പെണ്‍കുട്ടിയുടെ അമ്മ യെദ്യൂരപ്പയുടെ പേരില്‍ പോലീസില്‍ പരാതി നല്‍കിയത്. ഒരു കേസില്‍ സഹായമഭ്യര്‍ഥിച്ച് മകളോടൊപ്പം യെദ്യൂരപ്പയുടെ വീട്ടിലെത്തിയപ്പോള്‍ മകളെ പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി.
കുറ്റകൃത്യത്തിന് പെണ്‍കുട്ടിയല്ലാതെ വേറെ സാക്ഷികളില്ലെന്ന് മൊഴിയിലുണ്ട്. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് ബാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പീഡനം നടന്നതിന് തെളിവായി യെദ്യൂരപ്പയും പെണ്‍കുട്ടിയുടെ അമ്മയും നടത്തിയ സംഭാഷണത്തിന്റെ വീഡിയോയിലെ ഓഡിയോ ട്രാക്ക് പരിശോധിച്ചതായും അത് വ്യാജമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
Read more
പോക്‌സോ വകുപ്പുകള്‍ ചുമത്തി തനിക്കെതിരേയെടുത്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യെദ്യൂരപ്പയുടെ അഭിഭാഷകന്റെ വാദത്തിനായി കേസ് ജനുവരി 17-ലേക്ക് മാറ്റി. ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി.