സി‌എ‌എ സംഘർഷം; ഡൽഹിയിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു; അക്രമം ട്രംപ് എത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ

ഡൽഹിയിലെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ രണ്ടാം തവണയും അക്രമമുണ്ടായതിനെത്തുടർന്ന് ഡൽഹി പൊലീസിലെ ഒരു ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെടുകയും ഡെപ്യൂട്ടി കമ്മീഷണർക്ക് (ഡിസിപി) പരിക്കേൽക്കുകയും ചെയ്തു. വിവാദമായ പൗരത്വ നിയമത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാർ പരസ്പരം കല്ലെറിയുകയും വാഹനങ്ങളും കടകളും കത്തിക്കുകയും യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

Read more

രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് വൈകുന്നേരം ഡൽഹിയിലേക്ക് വരുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ് ഇത്. ശനിയാഴ്ച രാത്രി മുതൽ ആയിരത്തിലധികം സ്ത്രീകൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായ പ്രതിഷേധത്തിൽ ഒത്തുകൂടിയിരുന്നു എന്നാൽ ഞായറാഴ്ച ഉച്ചയ്ക്ക് ജാഫ്രാബാദിന് സമീപം ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു.