ജില്ലാ ആശുപത്രിയില്‍ പിതാവിന് ഐവി സ്റ്റാന്റായി കൂട്ടിരിപ്പിനെത്തിയ മകന്‍; ദൃശ്യങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ഗാന്ധി

മധ്യപ്രദേശിലെ ജില്ലാ ആശുപത്രിയില്‍ രോഗിയായ പിതാവിന്റെ അരികില്‍ ഗ്ലൂക്കോസ് കുപ്പിയുമായി നില്‍ക്കുന്ന മകന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിലെ ടിക്കംഗഢ് ജില്ലാ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ കൂടിയില്ലാത്ത ആശുപത്രിയുടെ ദൃശ്യങ്ങളാണ് ലജ്ജാകരമെന്ന കുറിപ്പോടെ പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്.

ബിജെപി ഭരണത്തില്‍ പൊതുജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെടുന്നു. സമ്പന്നരുടെ നിലവറകള്‍ മാത്രം നിറയുന്നു. ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. അതിനാല്‍ അവര്‍ ഉപയോഗശൂന്യമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നുവെന്നും പ്രിയങ്ക കുറിച്ചു.

Read more