റഫേല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ല, എടുത്തത് ഫോട്ടോ കോപ്പി, തിരുത്തലുമായി അറ്റോര്‍ണി ജനറല്‍

റഫേല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി രണ്ട് ദിവസത്തിന് ശേഷം താന്‍ ഉദ്ദശിച്ചത് ഫോട്ടോ കോപ്പി യാണെന്ന് തിരുത്തി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍.

പ്രതിരോധ മന്ത്രാലയം രഹസ്യമായി സൂക്ഷിച്ചിരുന്ന രേഖകളുടെ ഫോട്ടോ കോപ്പി എടുത്തു എന്നാണ് താന്‍ മേഷണം എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചതെന്നാണ് വേണുഗോപാല്‍ പി ടി ഐ യോട് വെളിപ്പെടുത്തിയത്. രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന സുപ്രീം കോടതിയിലെ വെളിപ്പെടുത്തല്‍ വന്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെല്ലാം മോദി സര്‍ക്കാരിന്റെ പിടിപ്പ് കേടിനെതിരെ രംഗത്ത് വന്നിരുന്നു. “പ്രിതിരോധ മന്ത്രാലയത്തില്‍ നിന്ന് രേഖകല്‍ മോഷ്ടിച്ചുവെന്ന് താന്‍ പറഞ്ഞതായിട്ടാണ് പ്രതിപക്ഷം അതിനെ വിവാദമാക്കിയത്. എന്നല്‍ ഇത് പൂര്‍ണമായും തെറ്റാണ്.ഫയല്‍ മോഷ്ടിക്കപ്പെട്ടുവെന്നുള്ളത് മുഴുവനും തെറ്റാണ്”-തിരുത്തല്‍ പ്രസ്താവനയില്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു.