കേന്ദ്രത്തിൽ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പരിഹാസ രൂപേണ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നാലു വർഷമായിട്ടും കർഷകർക്ക് ന്യായ വില കിട്ടുന്നില്ലെന്നും നാല് വർഷമായിട്ടും പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ബിജെപി സർക്കാർ ജനങ്ങളെ പറ്റിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
4 years gone; still promising FARMERS a fair price.
4 years gone; FANCY SCHEMES, with NO matching budgets.
4 years gone; no JOBS for our YOUTH.
Thankfully, only 1 more year to go.#Budget2018— Rahul Gandhi (@RahulGandhi) February 1, 2018
എന്നാൽ ഭാഗ്യവശാൽ ഒരു വർഷം കൂടിയല്ലേ ഉള്ളൂ, നന്ദിയുണ്ടെന്നും പരിഹാസ രൂപേണ രാഹുൽ ട്വിറ്ററിൽ കുറിച്ചു. മോഹിപ്പിക്കുന്ന പദ്ധതികൾ പ്രഖ്യാപിക്കുന്നു. എന്നാൽ ആവശ്യത്തിന് തുകയില്ല.
Read more
യുവാക്കൾക്ക് ജോലിയില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. നരേന്ദ്ര മോഡി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ പൊതുബജറ്റായിരുന്നു കേന്ദ്ര ധനമന്ത്രി ലോക്സഭയിൽ ഇന്ന് അവതരിപ്പിച്ചത്.