ഹത്രാസ് കൂട്ടബലാത്സംഗ കൊല; യുവതിയുടെ കുടുംബത്തെ കാണാൻ രാഹുലിനും പ്രിയങ്കക്കും അനുമതി

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട 20- കാരിയായ ദളിത് യുവതിയുടെ കുടുംബത്തെ കാണാൻ ഹത്രാസിലേക്ക് യാത്ര ചെയ്യാൻ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി വദ്രയ്ക്കും അനുമതി ലഭിച്ചു. അഞ്ച് കോൺഗ്രസ് നേതാക്കൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

Read more

കൂട്ടബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട 20- കാരിയായ ദളിത് യുവതിയുടെ കുടുംബത്തോട് സംസാരിക്കാൻ യു.പിയിലെ ഹത്രാസിൽ എത്താൻ കോൺഗ്രസ് നേതാക്കൾ ഇത് രണ്ടാം തവണയാണ് ശ്രമിക്കുന്നത്. ആദ്യത്തെ തവണ ഉത്തർപ്രദേശ് പൊലീസ് ഇവരെ തടയുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.