സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധി ഉയര്‍ത്തി; ലോക്സഭയില്‍ 95 ലക്ഷം, നിയമസഭയില്‍ 40

ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവിടാനാകുന്ന തുകയുടെ പരിധി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. ലോക്സഭാ മണ്ഡലത്തില്‍ 95 ലക്ഷം രൂപവരെയും നിയമസഭാ മണ്ഡലത്തില്‍ 40 ലക്ഷം രൂപവരെയും ചെലവഴിക്കാം.

Read more

2014 ല്‍ ഇത് 70 ലക്ഷവും 28 ലക്ഷവും ആയിരുന്നു. 2020 ല്‍ താല്‍ക്കാലികമായി 10 ശതമാനം വീതം ഉയര്‍ത്തി. ചെറിയ സംസ്ഥാനങ്ങളായ ഗോവ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്സഭ മണ്ഡലത്തില്‍ ഇനി 75 ലക്ഷം രൂപവരെ ചെലവിടാം. 2014 ല്‍ 54 ലക്ഷമായിരുന്നു. നിയമസഭ മണ്ഡലങ്ങളില്‍ 28 ലക്ഷം വരെയും ചെലവഴിക്കാം. ഇത് മുമ്പ് 20 ലക്ഷം ആയിരുന്നു.