ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാല്‍ തൊട്ട് വന്ദിച്ച സംഭവം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ച് നടന്‍ രജനികാന്ത്. സന്യാസിമാരുടെ കാലില്‍ തൊട്ടു വന്ദിക്കുന്നതാണ് എന്റെ ശീലം. തന്നേക്കാള്‍ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും രജനികാന്ത് വ്യക്തമാക്കി. ചെന്നൈയില്‍ തിരിച്ചെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദേഹം.
ഓഗസ്റ്റ് 19ന് ആയിരുന്നു യോഗി ആദിത്യനാഥിനെ രജനികാന്ത് സന്ദര്‍ശിച്ചത്. യോഗിയുടെ ലഖ്‌നൗവിലെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രജനികാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന്റെ ഒരു പ്രത്യേക പ്രദര്‍ശനം ലഖ്‌നൗവില്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആണ് നടന്‍ യോഗിയെ സന്ദര്‍ശിച്ചത്. യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വന്ദിച്ച് രജനി ഉപചാരം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഈ കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
Read more
അതേസമയം, 500 കോടി മറികടന്ന് ജയിലറിന്റെ കളക്ഷന്‍ കുതിക്കുകയാണ്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് രജനികാന്ത് ജയിലറില്‍ എത്തിയത്.
സാധാരണക്കാരനായി വിശ്രമ ജീവിതം നയിക്കുന്നയാള്‍ സംഭവബഹുലമായ വഴിത്തിരിവിലൂടെ നീങ്ങുന്നതാണ് ജയിലറിന്റെ പ്രമേയം. വിനായകന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശിവരാജ് കുമാറിന്റെയും മോഹന്‍ലാലിന്റെയും കാമിയോ റോളുകള്‍ കൈയ്യടികള്‍ നേടിയിരുന്നു.