രാജ്യത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോഡ് കുതിപ്പ് ; വര്‍ദ്ധിച്ചത് 9.5 ശതമാനം

ഇന്ത്യയുടെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഉപയോഗം 9.5 ശതമാനം ഉയര്‍ന്ന് 1,503.65 ബില്യണ്‍ യൂണിറ്റായി . ഈ വേനലില്‍ 229 ജിഗാവാട്ട് വൈദ്യുതി ആവശ്യമാകുമെന്നാണ് വൈദ്യുതി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ പവര്‍ സപ്ലൈ ഡാറ്റ പ്രകാരം 2021-22ലെ വൈദ്യുതി ഉപയോഗം 1,374.02 ബില്യണ്‍ യൂണിറ്റ് ആയിരുന്നു. 2023-24ല്‍ വൈദ്യുതി ഉപയോഗം വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇതോടെ കല്‍ക്കരി അധിഷ്ഠിത പ്ലാന്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കുന്നതിന് മന്ത്രാലയം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതിനായി കല്‍ക്കരി ഇറക്കുമതി ചെയ്യാനും തീരുമാനമായിട്ടുണ്ട്. വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നത് രാജ്യത്തെ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്.

Read more

2022 ഏപ്രില്‍ മുതല്‍ 2023 ഫെബ്രുവരി വരെയുള്ള വൈദ്യുതി ഉപയോഗം 2021-22 ലെ റെക്കോര്‍ഡ് മറികടക്കുന്നതായിരുന്നു. 2022 ഏപ്രില്‍ മുതല്‍ 2023 ഫെബ്രുവരി വരെയുള്ള വൈദ്യുതി ഉപയോഗം 1,377.43 ബിയു ആണ്. ഇത് 2021-22 സാമ്പത്തിക വര്‍ഷം മുഴുവനും രേഖപ്പെടുത്തിയ 1,374.02 ബിയുവിനേക്കാള്‍ കൂടുതലാണ്. 2023-24 ല്‍ വൈദ്യുതി ഉപയോഗത്തിന്റെ വളര്‍ച്ച നിരക്ക് രണ്ടക്കമായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.