പൗരത്വ നിയമത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല: ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സഞ്ജീവ് ബാല്യാൻ

ഭേദഗതി വരുത്തിയ പൗരത്വ നിയമത്തോടുള്ള പൊതുജനങ്ങളുടെ പ്രതികരണം പ്രവചിക്കാൻ ബിജെപി നിയമസഭാംഗങ്ങൾക്ക് കഴിഞ്ഞില്ലെന്ന് കേന്ദ്ര സഹമന്ത്രി സഞ്ജീവ് ബാല്യാൻ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിൽ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കന്ന കാഴ്ചയാണ് കഴിഞ്ഞ ഒരാഴ്ചയായി കണ്ടുവരുന്നത്.

“പ്രതിഷേധം ഉണ്ടാകുമെന്നു ഞാൻ കരുതിയില്ല,” സഞ്ജീവ് ബാല്യാൻ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. “ഞാൻ മാത്രമല്ല, മറ്റ് ബിജെപി നിയമനിർമ്മാതാക്കൾക്കും ഇത്തരത്തിലുള്ള പ്രതിഷേധം പ്രവചിക്കാൻ കഴിഞ്ഞില്ല.”

സംസാരിച്ച മറ്റ് ബിജെപി നിയമസഭാംഗങ്ങളുടെയും മന്ത്രിമാരുടെയും പേര് റോയിട്ടേഴ്സ് നൽകിയിട്ടില്ല. “ഞങ്ങൾ എല്ലാവരും നാശനഷ്ടങ്ങൾ നിയന്ത്രിക്കുന്ന ഘട്ടത്തിലാണ്,” നേതാക്കളിലൊരാളായ കേന്ദ്രമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.