വ്യാജ, ട്രോൾ അക്കൗണ്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ സ്വാധീനിക്കുന്നത് തടയാൻ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച നിരസിച്ചു. എല്ലാ കാര്യങ്ങളും സുപ്രീം കോടതിയിൽ വരേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
Read more
എല്ലാം സുപ്രീം കോടതിയിൽ വരേണ്ടതില്ല. ഈ പ്രശ്നം മദ്രാസ് ഹൈക്കോടതിയുടെ മുമ്പിലാണ്, നിങ്ങൾക്ക് അവിടെ പോകാം സുപ്രീം കോടതി പറഞ്ഞു. “വ്യാജവും പണം കൊടുത്ത് പ്രസിദ്ധീകരിക്കുന്നതുമായ വാർത്തകളുടെ ഭീഷണി പരിശോധിക്കുന്നതിന്” സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികൾക്കായി കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ട് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്.