ഒരു പദവിയില്ലെങ്കിലും പ്രശ്‌നമില്ലെന്ന് സിദ്ദു; പരാജയപ്പെടുത്താന്‍ ആരു ശ്രമിച്ചാലും പഞ്ചാബില്‍ കോണ്‍ഗ്രസ് ജയിക്കും

രാഹുല്‍ഗാന്ധിക്കും, പ്രീയങ്കയ്ക്കും പിന്തുണയുമായി നവ്‌ജോത് സിംഗ് സിദ്ദു രംഗത്ത്. കഴിഞ്ഞ ആഴ്ചയാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് നവ്‌ജോത് സിംഗ് സിദ്ദു രാജിവെച്ചത്. എന്നാല്‍ രാജി പിന്‍വലിക്കുന്നതായ പ്രഖ്യാപനം ഇല്ലെങ്കിലും, തനിക്കെതിരെ പഞ്ചാബില്‍ പ്രതിലോമ ശക്തികള്‍ എത്രയുണ്ടെങ്കിലും, പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ വിജയം ഉണ്ടാകുമെന്നാണ് സിദ്ദുവിന്റെ ട്വീറ്റ്.

ഗാന്ധിജിയുടേയും, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേയും ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹം നടത്തിയ ട്വീറ്റിലാണ് പരാമര്‍ശം. അതേസമയം മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ബിജെപിയുമായി സഖ്യത്തിലോ, സീറ്റ് ധാരണയിലോ മത്സരിക്കാനാണ് അമരീന്ദറിന്റെ നീക്കം. കോണ്‍ഗ്രസിലെ പിണക്കത്തിലാണ് അമരീന്ദര്‍ രാജിവെച്ചത്. പിന്നീട് ആഭ്യന്തര മന്ത്രി അമിത്ഷായുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ഷ സമരം ഒത്തു തീര്‍പ്പാക്കാന്‍ അമരീന്ദറിനെ ഉപയോഗിക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.