മഹാരാഷ്ട്രയില്‍ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ തലയോട്ടികൾ; ഞെട്ടലോടെ പൊലീസ്!

മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുക്കളുടെ തലയോട്ടികള്‍ കണ്ടെടുത്ത് പൊലീസ്. വാര്‍ധയിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റില്‍ നിന്നും ഗര്‍ഭസ്ഥ ശിശുക്കളുടെ 11 തലയോട്ടികളും 54 എല്ലുകളുമാണ് കണ്ടെത്തിയത്.

ആശുപത്രിയില്‍ നിയമ വിരുദ്ധമായി ഗര്‍ഭച്ഛിദ്രങ്ങള്‍ നടക്കുന്നുണ്ടെന്ന് പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് തലയോട്ടികള്‍ കണ്ടെടുത്തത്. ഇതേ തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറെയും നഴ്‌സിനെയും അറസ്റ്റ് ചെയ്തു. 13കാരിയുടെ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്.

Read more

വാര്‍ധയിലെ അര്‍വി പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് നിയമം ലംഘിച്ച് ഗര്‍ഭച്ഛിദ്രം നടത്തുന്നത്. 13 വയസുകാരിയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ജനുവരി ഒന്‍പതിന് ഇവിടുത്തെ ഡോക്ടര്‍ രേഖ ഖദമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഡോക്ടറെയും കസ്റ്റഡിയില്‍ എടുത്ത നഴ്‌സിനെയും ചോദ്യം ചെയ്തതില്‍ നിന്നാണ് നേരത്തെ നടത്തിയ ഗര്‍ഭച്ഛിദ്രത്തിന്‍രെ വിവരങ്ങള്‍ ലഭിച്ചത്