രാജ്യസഭയിലേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയതിന് പിന്നാലെ തന്റെ മണ്ഡലമായ റായ്ബറേലിയിലെ ജനങ്ങള്‍ക്കുള്ള സന്ദേശം എക്‌സില്‍ പങ്കുവെച്ച് സോണിയ ഗാന്ധി. ഹൃദയവും ആത്മാവും എന്നും റായ്ബറേലിക്കൊപ്പമാണ് പ്രായം കൂടി വരുന്നതും ആരോഗ്യകാരണങ്ങളും പരിഗണിച്ചാണ് താന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്നും അവറ കുറിപ്പില്‍ വ്യക്തമാക്കി.
തന്റെ ഹൃദയവും ആത്മാവും റായ്ബറേലിക്കൊപ്പമാണ്. പ്രതിസന്ധി ഘട്ടത്തില്‍ കൂടെനിന്നതിന് നന്ദിയെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസാണ് റായ്ബറേലിയിലെ ജനങ്ങള്‍ക്കുള്ള സോണിയയുടെ കത്ത് ട്വിറ്ററില്‍ പങ്കുവച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബുധനാഴ്ച സോണിയ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് പ്രതികരണം.
CPP चेयरपर्सन श्रीमती सोनिया गांधी जी का रायबरेली की जनता के नाम संदेश- pic.twitter.com/6zlJkWjwvi
— Congress (@INCIndia) February 15, 2024
രാജസ്ഥാനില്‍നിന്നുള്ള സ്ഥാനാര്‍ഥിയായാണ് സോണിയ മത്സരിക്കുക.1999 മുതല്‍ തുടര്‍ച്ചയായി 25 വര്‍ഷം ലോക്സഭാംഗമായിരുന്നു സോണിയ. അനാരോഗ്യം കാരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ തടസമുണ്ട്. അതുകൊണ്ട് രാജ്യസഭയിലേക്ക് മാറുകയാണെന്ന് പാര്‍ട്ടി അറിയിച്ചിരുന്നു.
ഇന്നലെയാണ് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. രാജസ്ഥാനില്‍ നിന്ന് സോണിയ ഗാന്ധിക്ക് പുറമെ എഐസിസി ട്രഷറര്‍ അജയ് മാക്കന്‍, ഡോ. സെയ്ദ് നസീര്‍ ഹുസൈന്‍, ജി.സി. ചന്ദ്രശേഖര്‍ എന്നിവര്‍ കര്‍ണാടകയില്‍നിന്ന് മത്സരിക്കും. മധ്യപ്രദേശില്‍നിന്ന് അശോക് സിങ്ങാണ് മത്സരിക്കുക. മുന്‍ കേന്ദ്ര മന്ത്രി രേണുക ചൗധരിയും എം. അനില്‍ കുമാര്‍ യാദവും തെലങ്കാനയില്‍നിന്നുള്ള സ്ഥാനാര്‍ഥികളാണ്.
Read more
56 രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ പത്ത് സീറ്റിലാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുക. ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ബിഹാറില്‍നിന്ന് ഡോ. അഖിലേഷ് പ്രസാദ് സിംഗ്, ഹിമാചല്‍ പ്രദേശില്‍നിന്ന് അഭിഷേക് മനു സിംഗ്വി, മഹാരാഷ്ട്രയില്‍നിന്ന് ചന്ദ്രകാന്ത് ഹാന്ദോര്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.