നീതിന്യായ മേഖലയില്‍ ഫ്യൂഡല്‍ ഘടന; സ്ത്രീകള്‍ക്ക് 'അയിത്തം'; ചിന്താഗതികള്‍ മാറണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ന്ത്യയിലെ നിയമവ്യവസ്ഥക്കിപ്പോഴും ഫ്യൂഡല്‍ ഘടനയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. നീതിന്യായ മേഖലയില്‍ പുരുഷാധിപത്യ സ്വഭാവമാണ് നിലനില്‍ക്കുന്നത്. ഇവിടേയ്ക്ക് കൂടുതല്‍ വനിതകളെത്താന്‍ ജനാധിപത്യപരവും മെറിറ്റ് അടിസ്ഥാനത്തിലുള്ളതുമായ സംവിധാനം ഒരുങ്ങണം. എങ്കില്‍ മാത്രമേ, സ്ത്രീകളും പാര്‍ശ്വവത്കൃതരും ഈ രംഗത്ത് സാന്നിധ്യം ഉറപ്പിക്കുകയുള്ളൂവെന്ന് ചന്ദ്രചൂഡ് വ്യക്തമാക്കി.

മുതിര്‍ന്ന അഭിഭാഷകരുടെ ചേംബറുകള്‍ പലപ്പോഴും പുരുഷന്‍മാരുടെ ക്ലബുകള്‍ പോലെയാണെന്നും അദേഹം പറഞ്ഞു. ഈ ചിന്താഗതി മാറണം. നീതിന്യായ മേഖലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അവസരമൊരുക്കണമെന്നും ചന്ദ്രചൂഡ്. പറഞ്ഞു.

Read more

കോടതി നടപടികള്‍ ലൈവായി കാണിക്കുന്നത് സുതാര്യത ഉറപ്പാക്കും. ഭരണഘടനയെ അടിസ്ഥാനമാക്കിയ ജനാധിപത്യ സംവിധാനത്തിന് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കും. എല്ലാം ലൈവായി കാണിക്കുമ്പോള്‍ ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്വം കോടതികള്‍ക്കുണ്ടാവും. സുതാര്യത കൈവരുമെന്നും അദേഹം പറഞ്ഞു.