വെള്ളം മദ്യമായി, ട്വീറ്റ് ചെയ്ത ചിത്രത്തില്‍ പുലിവാലു പിടിച്ച് തസ്ലീമ നസ്‌റിന്‍

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം എഴുത്തുകാരി തസ്ലീമ നസ്‌റിന് സൃഷ്ടിച്ചത് വന്‍ തലവേദന. ഒരു മുസ്ലീം പുരോഹിതന്‍ കാവിവേഷധാരിയായ ഒരാള്‍ക്ക് മദ്യം ഒഴിച്ചുകൊടുക്കുന്ന ചിത്രമാണ് തസ്ലീമ ട്വീറ്റ് ചെയ്തത്. എന്നാല്‍ ചിത്രം വ്യാജമായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് തസ്ലീമക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

ഒരു മുസ്ലീം പുരോഹിതന്‍ കാവി വേഷധാരിയായ ഒരാള്‍ക്ക് മദ്യം ഒഴിച്ചുകൊടുക്കുന്ന ചിത്രം ഡിസംബര്‍ ആറിനാണ് തസ്ലീമ ട്വിറ്ററില്‍ പോസ്റ്റു ചെയ്തത്. വിസ്‌കിയെന്ന് തോന്നിക്കുന്ന ദ്രാവകം പക്ഷേ ഗ്ലാസിലേക്ക് പകര്‍ന്നുകഴിയുമ്പോള്‍ കാണുന്നത് തെളിഞ്ഞ നിറത്തില്‍ തന്നെയാണ്. ഇതാണ് ചിത്രം എഡിറ്റ് ചെയ്തതാണെന്ന നിഗമനത്തിന് വഴി തുറന്നത്. തുടര്‍ന്ന് വ്യാജവാര്‍ത്തകളും ചിത്രങ്ങളും വളെര വേഗത്തില്‍ കണ്ടുപിടിക്കുന്ന സോഷ്യല്‍ മീഡിയ ഹോക്‌സ് സ്ലേയര്‍ എന്ന വെബ്‌സൈറ്റ് സംഭവം വാര്‍ത്ത ചെയ്യുകയും ചെയ്തു. തസ്ലീമ നസ്‌റിന്‍ ഫോട്ടോഷോപ് പരീക്ഷിച്ചു, വെള്ളം മദ്യമായി എന്ന തലക്കെട്ടിനൊപ്പം യഥാര്‍ത്ഥ ചിത്രവും വെച്ച് അവര്‍ വാര്‍ത്ത പുറത്തു വിട്ടു. സംഭവം വാര്‍ത്തയതോടെ തസ്ലീമക്കെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു.

https://twitter.com/taslimanasreen/status/938465918627098624

Read more

ഇത് ആദ്യമായല്ല തസ്ലീമ ട്വീറ്റുകളുടെ പേരില്‍ പുലിവാലു പിടിക്കുന്നത്. ലാസ് വേഗാസ് വെടിവെപ്പുമായി ബന്ധപ്പെട്ടുള്ള തസ്ലീമയുടെ പോസ്റ്റും വിവാദമായിരുന്നു.