ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളേയും അഭിസംബോധന ചെയ്ത് പാര്‍ലമെന്റില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യം വികസനപാതയിലാണെന്നും മുന്‍സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്നു മോദി സര്‍ക്കാരെന്നും പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. ചരിത്രപരമായ ഒത്തിരി ബില്ലുകള്‍ ഈ സമ്മേളനത്തില്‍ വരാനുണ്ടെന്നും മികച്ച ചര്‍ച്ച നടക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. നാളെ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയില്‍ വെയ്ക്കും.
രാഷ്ട്രപതിയുടെ ഇരുസഭകളേയും അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിനു ശേഷം ധനമന്ത്രി സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. രാഷ്ട്രപതി സര്‍്ക്കാരിന്റെ നയങ്ങളെ പ്രകീര്‍ത്തിക്കുകയും സര്‍ക്കാരിന്റെ ശ്രദ്ധ എല്ലാ വിഷയങ്ങളിലും എത്തുന്നുണ്ടെന്ന് അഭിനന്ദിക്കുകയും ചെയ്തു. യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളേയും അറിയിച്ചു.
സ്ത്രീകളുടെ നേതൃത്വത്തില്‍ രാജ്യത്തെ ശാക്തീകരിക്കുന്നതിലാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും സ്ത്രീ ശാക്തീകരണത്തില്‍ മോദി സര്‍ക്കാര്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ സേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തുന്നതും പോലീസില്‍ ചേരുന്നതും മുന്‍നിര കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതും അഭിമാനകരമായ കാര്യമാണെന്നും രാജ്യത്തെ പെണ്‍മക്കള്‍ ഒളിമ്പിക് മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നുവെന്നും രാഷ്ട്രപതി അഭിസംബോധനയില്‍ വ്യക്തമാക്കി.
Read more
സര്‍ക്കാരിന്റെ എഐ മിഷണേയും രാഷ്ട്രപതി പ്രകീര്‍ത്തിച്ചു. സാങ്കേതിക തികവില്‍ മുന്നിലെത്തി ഇന്ത്യ ലോകത്തില്‍ തന്നെ മികച്ച ഇടം നേടുമെന്നും രാഷ്ട്രപതി പറഞ്ഞു. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗന്‍യാന്‍ പദ്ധതിയും ഇന്ത്യ ഉടന്‍ നടപ്പാക്കുമെന്ന പ്രത്യാശയും രാഷ്ട്രപതി മുന്നോട്ട് വെച്ചു.