തീകട്ടയില്‍ ഉറുബ് അരിച്ചു , പൊലീസ് സ്റ്റേഷനില്‍ നിന്നും യൂണിഫോം മോഷ്ടിച്ച കള്ളനെ പിടികൂടി

നാട്ടിലെ മോഷണം അന്വേഷിക്കുന്ന പൊലീസിനു കള്ളന്‍ പണി കൊടുത്തു. ഡല്‍ഹിയിലെ നോയിഡ പൊലീസ് സ്റ്റേഷനിലാണ് സംഭവം. കള്ളന്‍ ഇത്തവണ മോഷണത്തിനു കയറിയത് പൊലീസ് സ്റ്റേഷനിലാണ്. മോഷ്ടിച്ചത് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ യൂണിഫോമായിരുന്നു.

പിന്നീട് കള്ളന്റെ ഒരു ഷോയായിരുന്നു. രാവിലെ മോഷ്ടിച്ച യൂണിഫോം ധരിച്ച കള്ളന്‍ നാട്ടില്‍ റോന്ത് ചുറ്റി. ഒരു കടയില്‍ കയറി അവിടുത്തെ ജീവനക്കാരെ വിരട്ടി. ഇതോടെ മോഷണം നടത്തി മിനിറ്റുകള്‍ക്കുള്ളില്‍ കള്ളനെ പോലീസ് പൊക്കി. പ്രതി ഡല്‍ഹിയിലെ ഒരു ഹോട്ടല്‍ നടത്തിപ്പുകാരനാണ്.

Read more

കള്ളന്റെ മോഷണത്തിന്റെ കാരണം രസകരമാണ്. രാവിലെ വാഹനം നോയിഡ ഫിലിം സിറ്റിയിലെ ഒരു മീഡിയ ഹൗസിന് പുറത്ത് നിര്‍ത്തിയ ശേഷം ഒരു ആവശ്യത്തിനു പോയ ശേഷം ഇദ്ദേഹം മടങ്ങി വന്നു. അപ്പോള്‍ കാറിന്റെ കാറ്റൂരിവിട്ടത് കണ്ടത്. അവിടുത്തെ പാറാവുകാരനാണ് ടയറിലെ കാറ്റൂരി വിട്ടത്. ഇതാണ് യൂണിഫോം മോഷ്ടിക്കാനുള്ള കാരണമായി പ്രതി പറയുന്നത്. പ്രതിക്ക് എതിരെ യൂണിഫോം മോഷ്ടിച്ചതിനും ആള്‍മാറാട്ടത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.