വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും; തമിഴ്‌നാട്ടിൽ നാളെ, പുതുച്ചേരിയിൽ നാലിന്

തമിഴ്നാട്ടിൽ നാളെ മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. പുതുച്ചേരിയിൽ ഫെബ്രുവരി നാലു മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്നു വിദ്യാഭ്യാസ മന്ത്രി എ.നമശിവായം അറിയിച്ചു. ആറു ദിവസവും നേരിട്ടുള്ള അധ്യയനം നടക്കും

തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു.19,280 പേർക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ പ്രതിദിന കേസുകളും കുറഞ്ഞു. 2,897 പേർക്കാണ് കോവിഡ്. പ്രതിദിന രോഗികളുടെ എണ്ണം ചെന്നൈയിൽ 8000 വരെ എത്തിയിരുന്നു. 20 മരണം കൂടി സ്ഥിരീകരിച്ചു.

Read more

കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ തമിഴ്നാട് ഇളവ് കൊണ്ട് വന്നിരുന്നു. ഇതിന്റെ ഭാഗമായി വാരാന്ത്യ ലോക്ക്ഡൗണും രാത്രി കർഫ്യൂവും പിൻവലിച്ചിരുന്നു.