തെലങ്കാനയിൽ ഇൻഡോർ സ്റ്റേഡിയം തകർന്ന് വീണു; 3 പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്

തെലങ്കാനയിൽ ഇൻഡോർ സ്റ്റേഡിയം തകർന്ന് വീണു. അപകടത്തിൽ 3 പേർ മരിച്ചു. സ്ഥലത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. പത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

Read more

തെലങ്കാനയിലെ മോയിനാബാദിൽ ആണ് സംഭവം. നിർമ്മാണത്തിൽ ഇരുന്ന സ്റ്റേഡിയത്തിന്‍റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം.