59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

59ാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹിന്ദി കവിയും സാഹിത്യകാരനുമായ വിനോദ് കുമാര്‍ ശുക്ലയ്ക്കാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും സരസ്വതി വിഗ്രഹവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഛത്തീസ്ഗഢ് സ്വദേശിയാണ് 88-കാരനായ വിനോദ് കുമാര്‍ ശുക്ല.

ഛത്തീസ്ഗഢില്‍ നിന്ന് പുരസ്‌കാരം ലഭിക്കുന്ന ആദ്യ എഴുത്തുകാരനാണ്. ജ്ഞാനപീഠ പുരസ്‌കാരം നേടുന്ന 12ാമത്തെ ഹിന്ദി സാഹിത്യകാരനാണ് വിനോദ് കുമാര്‍ ശുക്ല. എഴുത്തുകാരി പ്രതിഭാ റായ് അധ്യക്ഷയും മാധവ് കൗശിക്, ദാമോദര്‍ മൗസോ, പ്രഭാ വര്‍മ, അനാമിക, എ. കൃഷ്ണ റാവു, ജാനകി പ്രസാദ് ശര്‍മ, മധുസൂദനന്‍ ആനന്ദ് തുടങ്ങിയവര്‍ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.