ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പശ്ചിമ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് ആറ് വരെ തുടരും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ 2.27 കോടി വോട്ടര്‍മാരാണ് ഉള്ളത്. ഒമ്പത് മന്ത്രിമാര്‍ ഉള്‍പ്പെടെ 623 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ജാട്ട് സമുദായത്തിന് സ്വാധീനമുള്ള മേഖലകളാണ് ഇവിടെ കൂടുതലും ഉള്ളത്. 2017ലെ തിരഞ്ഞെടുപ്പില്‍ 53 സീറ്റുകളാണ് ഇവിടെ ബിജെപി നേടിയിരുന്നത്. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും രണ്ട് സീറ്റുകള്‍ വീതവും, ആര്‍എല്‍ഡി ഒരു സീറ്റും നേടിയിരുന്നു.
Read more
കാര്‍ഷക സമരങ്ങഹളുമായി ബന്ധപ്പെട്ട് ബിജെപിയോട് എതിര്‍ത്ത് നില്ക്കുന്ന ജാട്ട് സമുദായക്കാരുടെ വോട്ട് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എസ്പിയും – ആര്‍എല്‍ഡിയും. ബിജെപിയുടെ സ്ഥാനാര്‍ത്ഥികളില്‍ 17 പേര് ജാട്ട് സമുദായക്കാരാണ്. സമാജ്വാദി പാര്‍ട്ടി – ആര്‍എല്‍ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. ആര്‍എല്‍ഡി 12 ജാട്ട് സ്ഥാനാര്‍ത്ഥികളെയും എസ്പി 6 ജാട്ട് സ്ഥാനാര്‍ത്ഥികളെയും ആണ് മത്സരിപ്പിക്കുന്നത്.