ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച ശേഷം കൊന്ന നാല് പ്രതികളായ ഏറ്റുമുട്ടലിനിടയില്‍ കൊലപ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് മനേക ഗാന്ധി. പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയതിലൂടെ തെറ്റായ കീഴ്വഴക്കത്തിനാണ് രാജ്യത്ത് പൊലീസ് തുടക്കം കുറിച്ചതെന്ന് മനേക ഗാന്ധി ആരോപിച്ചു.
“ഭയപ്പെടുത്തുന്ന കാര്യമാണ് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് ആവശ്യമുള്ളതു പോലെ ആളുകളെ കൊല്ലാന്‍ കഴിയില്ല. നിങ്ങള്‍ക്ക് നിയമം കൈയിലെടുക്കാനാവില്ല.വിചാരണക്ക് മുമ്പ് പ്രതികളെ കൊല്ലുകയാണെങ്കില്‍ കോടതിയും പൊലീസും നിയമവും പിന്നെന്തിനാണിവിടെ? അങ്ങനെയെങ്കില്‍ തോക്കെടുത്ത് ആര്‍ക്കും ആരെ വേണമെങ്കിലും വെടിവെച്ച് കൊല്ലാമല്ലോ? മനേക പറഞ്ഞു
കഴിഞ്ഞ മാസം 26- കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെയും പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തി. “”അവര്‍ (പ്രതികള്‍) പോലീസില്‍ നിന്ന് ആയുധങ്ങള്‍ തട്ടിയെടുക്കുകയും പൊലീസിന് നേരെ വെടിയുതിര്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു … ഇത് തടയാന്‍ പൊലീസ് വെടിവച്ചു. ഇതില്‍ നാല് പ്രതികള്‍ മരിച്ചു,”” ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പിടിഐയോട് പറഞ്ഞു.
Read more
ഏറ്റമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ മരിച്ച നാല് പ്രതികള്‍ റിമാന്‍ഡിലായിരുന്നു.