സോണിയാ ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ ആരാണ്? ചോദ്യത്തിന് ഉത്തരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് മകനും പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി. ചോദ്യവും ഉത്തരവും രാഹുൽ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. മക്കളായ രാഹുലോ പ്രിയങ്കയോ അല്ല സോണിയക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നാണ് രാഹുൽ പറയുന്നത്.
അത് മറ്റാരുമല്ല നൂറി ആണ്. ജാക്ക് റസ്സൽ ടെറിയർ ഇനത്തിൽ പെട്ട വളർത്തുനായയാണ് അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ആളെന്നാണ് രാഹുൽഗാന്ധി പറയുന്നത്. വീട്ടിൽ നിന്നുള്ള ചിത്രമാണ് രാഹുൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നൂറിയെ ബാക്പാക്കിൽ വച്ച് നിൽക്കുന്ന സോണിയയുടെ രണ്ട് ചിത്രങ്ങളാണ് രാഹുൽഗാന്ധി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിലുള്ളത്.
View this post on Instagram
കഴിഞ്ഞ വർഷമാണ് രാഹുൽ ഗാന്ധി അമ്മയ്ക്ക് നൂറിയെ സമ്മാനിച്ചത്. താൻ എങ്ങനെയാണ് നൂറിയെ കണ്ടെത്തിയതെന്ന് 2023ലെ വേൾഡ് അനിമൽ ഡേയിൽ രാഹുൽ ഗാന്ധി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. നോർത്ത് ഗോവയിലെ മപുസയിലെ ഒരു ഡോഗ് കെന്നലിൽ നിന്നാണ് രാഹുലിന് നൂറിയെ കിട്ടിയത്. ഒരു കൂട്ടം നായ്ക്കുട്ടികളിൽ നിന്ന് നൂറിയെ രാഹുൽ തിരഞ്ഞെടുക്കുന്നതിന്റെ വീഡിയോ രാഹുൽ പങ്കുവച്ചിരുന്നു. പിന്നീട് സർപ്രൈസ് സമ്മാനമായാണ് രാഹുൽ സോണിയക്ക് നൂറിയെ നൽകിയത്.
അതേസമയം പോസ്റ്റിന് പിന്നാലെ സോണിയയും നൂറിയും തമ്മിലുള്ള അടുപ്പം വെളിവാക്കുന്നതാണ് ചിത്രങ്ങളെന്നാണ് കമന്റുകളിൽ നിറയുന്നുത്. വൈറലായ പോസ്റ്റിന് 24 മണിക്കൂറിനുള്ളിൽ 781,596 ലൈക്കുകളും 5400ലധികം കമന്റുകളുമുണ്ട്. നിരവധിയാളുകൾ പോസ്റ്റിന് മറുപടിയുമായി എത്തിയിട്ടുണ്ട്.