രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കൂടെയുണ്ടാവില്ലെന്ന് ഭാര്യയുടെ 'മുന്നറിയിപ്പുണ്ടെന്ന്' രഘുറാം രാജന്‍, രാഷ്ട്രീയത്തില്‍ തനിക്ക് ചാതുര്യമില്ലെന്നും മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍

താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് ആരോഗ്യകരമായ കുടുംബ ജീവിതത്തിന് ഹാനികരമാകുമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. നോട്ട് നിരോധനമടക്കമുള്ള മോദി സര്‍ക്കാരിന്റെ പല സാമ്പത്തിക നടപടികളെയും എതിര്‍ത്തിട്ടുള്ള രാജന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് സാമ്പത്തിക പ്രസിദ്ധീകരണമായ “മിന്റി” ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഞാന്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ കൂടെ ഉണ്ടാവില്ലെന്ന് ഭാര്യ എനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാഷ്ട്രീയം എല്ലായിടത്തും ഒരു പോലെയാണ്. എനിക്ക് അതിനോട് ഒരു താത്പര്യവുമില്ല. പാര്‍ട്ടി ഉണ്ടാക്കാനുമില്ല.- 56 കാരനായ ലോകപ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്രമന്ത്രിയാക്കുമെന്ന അഭ്യൂഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ എവിടെയായിരുന്നാലും സന്തുഷ്ടനാണെന്നാണ്.