ഗുരു രവിദാസ് ജയന്തി; പഞ്ചാബ് തിരഞ്ഞെടുപ്പ് നീട്ടുമോ? കമ്മീഷന്റെ തീരുമാനം ഉടൻ

നിരവധി രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കുമോ എന്ന് ഇന്നറിയാം. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അൽപ്പ സമയത്തിനകം ഉണ്ടാകും.

ഫെബ്രുവരി 14ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഗുരു രവിദാസ് ജയന്തി കണക്കിലെടുത്ത് ആറ് ദിവസത്തേക്കെങ്കിലും മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു.

പഞ്ചാബിലെ ജനസംഖ്യയുടെ 32 ശതമാനം വരുന്ന പട്ടികജാതി സമുദായത്തിൽ നിന്നുള്ള ധാരാളം ആളുകൾ ഗുരു രവിദാസ് ജയന്തിയോടനുബന്ധിച്ച് ഫെബ്രുവരി 10 മുതൽ 16 വരെ ഉത്തർപ്രദേശിലെ ബനാറസ് സന്ദർശിക്കുന്നവരാണ്. അത് കാരണം അവർക്ക് വോട്ട് ചെയ്യാൻ വരാൻ കഴിയില്ല.അത് കൊണ്ട് തിരഞ്ഞെടുപ്പ് നീട്ടി വെയ്ക്കണം. ഫെബ്രുവരി 16നാണ് രവിദാസ് ജയന്തി.

Read more

ബിജെപിയും ആം ആദ്മിയും പഞ്ചാബ് ലോക് കോൺഗ്രസും സമാന ആവശ്യം ഉന്നയിച്ചിരുന്നു.