ഹരിയാനയില്‍ കോടതിയിലെത്തിയ സാക്ഷിയ്ക്ക് നേരെ വെടിവയ്പ്പ്; രണ്ടംഗ സംഘത്തിനായി അന്വേഷണം ആരംഭിച്ച് പൊലീസ്

ഹരിയാനയില്‍ കോടതിയിലെത്തിയ സാക്ഷിയെ വെടിയുതിര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമം. കോടതിയിലെത്തിയ രണ്ടംഗ സംഘമാണ് കേസില്‍ സാക്ഷി പറയാനെത്തിയ വ്യക്തിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അമന്‍ സോന്‍കറെന്ന വ്യക്തിയെ ലക്ഷ്യമിട്ടായിരുന്നു വധശ്രമം. അമന്‍ ഒരു കേസില്‍ സാക്ഷി പറയാനാണ് കോടതിയിലെത്തിയത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് രണ്ട് വെടിയുണ്ടകള്‍ കണ്ടെടുത്തു. കറുത്ത നിറത്തിലുള്ള എസ്‌യുവിയില്‍ എത്തിയ സംഘമാണ് അമനെ വധിക്കാന്‍ ശ്രമിച്ച ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. കോടതി കെട്ടിടത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

Read more

അംബാല സിറ്റി എസ്എച്ച്ഒ സുനില്‍ വാട്ട്‌സും ഡിഎസ്പി രജത് ഗുലിയയുമായണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഗേറ്റിനടുത്ത് എത്തിയതോടെ എസ്‌യുവിയില്‍ എത്തിയവര്‍ യുവാവിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ സംഭവം കോടതി പരിസരത്തെ ഗുരുതര സുരക്ഷാവീഴ്ച മുലമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.