പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി ബി.ജെ.പി കേന്ദ്ര മുന്‍ മന്ത്രി യശ്വന്ത് സിൻഹ. ജീവിതത്തിൽ മോദി ഏതെങ്കിലും സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ? ഗൂഗിളിൽ ഞാൻ തിരഞ്ഞിട്ട് കണ്ടത് ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്ന് “മൊത്തം രാഷ്ട്രമീമാംസയിലും” നേടിയ ബിരുദം മാത്രമാണന്നും സിൻഹ ട്വിറ്ററിൽ കുറിച്ചു. ഇന്നലെ പോസ്റ്റ് ചെയ്ത ട്വീറ്റ് ഇതിനോടകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
“”ജീവിതത്തിൽ മോദി ഏതെങ്കിലും സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ? ഗൂഗിളിൽ ഞാൻ തിരഞ്ഞിട്ട് കണ്ടത് ഡൽഹി യൂനിവേഴ്സിറ്റിയിൽനിന്ന് “മൊത്തം രാഷ്ട്രമീമാംസയിലും” നേടിയ ബിരുദം മാത്രമാണ്. വിഷയത്തിൽ ആർക്കെങ്കിലും എനിക്ക് അവബോധം നൽകാനാവുമോ”” -യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു.
Has Modiji participated in any aandolan in his life. My google search only showed that he has a degree in “entire political science” from Delhi University. Can anyone pl enlighten me?
— Yashwant Sinha (@YashwantSinha) February 12, 2021
മൊത്തം രാഷ്ട്രമീമാംസയിലും എന്ന പദപ്രയോഗം പരിഹാസമെന്ന് തിരിച്ചറിഞ്ഞ ചിലർ ആ പറഞ്ഞ ബിരുദം ബ്രഹ്മാണ്ഡ രാഷ്ട്ര മീമാംസയിലാണെന്നു തിരുത്തുന്നുണ്ട്. കശ്മീരിൽ ഇന്ത്യൻ പതാക ഉയർത്താൻ പോയത് സമര പങ്കാളിത്തമായി ചൂണ്ടിക്കാട്ടുന്ന ചിലർ രഥയാത്രക്കിടെ അദ്വാനിയിൽ നിന്ന് മൈക് വാങ്ങിയതിൻെറ ചിത്രമുണ്ടെന്നും പറയുന്നു.
ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്ന് നേടിയെന്ന് പറയുന്ന ബിരുദവുമായി ബന്ധപ്പെട്ട് തുടരുന്ന വിവാദങ്ങളും തുടർച്ചയായി ചിലർ എടുത്തുകാണിക്കുന്നു. പ്രധാനമന്ത്രിക്ക് മാത്രമായി ഉണ്ടാക്കിയ ബിരുദമാണിതെന്നും ചിലർ പ്രതികരിക്കുന്നു.
Read more
കേന്ദ്ര മുന്‍ ധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹയെ ട്വിറ്ററിൽ രണ്ടു ലക്ഷത്തോളം പേർ പിന്തുടരുന്നുണ്ട്. കേന്ദ്ര സർക്കാരിനെതിരെ സമൂഹ മാധ്യമത്തിൽ കടുത്ത വിമർശനങ്ങളുമായി രംഗത്തുള്ള സിൻഹ ജസ്റ്റീസ് ഗൊഗോയ്ക്കു നൽകിയതിന് സമാനമായി ജസ്റ്റ്സ് എം.ആർ ഷാക്കും വിരമിച്ച ശേഷം രാജ്യസഭ സീറ്റ് നൽകി അനുഗ്രഹിക്കണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു.