പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ മേല്‍പ്പാലത്തില്‍ 20 മിനിറ്റ് കുടുങ്ങിക്കിടന്ന സംഭവം റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കും. സുപ്രീംകോടതിയാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സമിതിലുണ്ടാകും. അഞ്ചംഗ അന്വേഷണ സമിതിയാകും രൂപീകരിക്കുക.എല്ലാ വശവും പരിശോധിക്കും.സ്വതന്ത്രമായ അന്വേഷണമാണ് ആഗ്രഹിക്കുന്നതെന്ന് കോടതി പറഞ്ഞു.
Read more
സുരക്ഷാവീഴ്ചയുടെ കാരണമെന്താണെന്നും ആരാണ് ഉത്തരവാദിയെന്നും ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ വേണമെന്നും സമിതി അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.’പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ജനറല്‍ സമിതി രൂപീകരിക്കും.