'വഖഫ് ബിൽ തട്ടിക്കൂട്ടിയത്, ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നു'; സാദിഖലി ശിഹാബ് തങ്ങൾ

വഖഫ് ബിൽ തട്ടിക്കൂട്ടിയതാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ തള്ളിയത് കൂടിയാലോചനകൾ ഇല്ലാതെയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കാലങ്ങളായി ഇവിടെ സമഗ്രവും സമ്പൂർണവുമായ ഒരു വഖഫ് ബിൽ നിലനിൽക്കുന്നുണ്ട്. 2013 ൽ തന്നെ പാസായതാണ്. ഇപ്പോൾ അതിനെ മറികടക്കുന്നതിന് വേണ്ടി ചില ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമമാണ് കാണുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ ചൂണ്ടി കാണിച്ചു.

ബില്ല് ജെപിസിക്ക് വിട്ട് കൊടുത്തു. എന്നാൽ അവിടെയും പ്രതിപക്ഷത്തിന്റെ എതിർപ്പ് സ്വീകരിച്ചില്ല. എന്നാൽ ബില്ലിനെ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി എതിർത്തുവെന്നത് ശ്രദ്ധേയമായ കാര്യമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ ചൂണ്ടി കാണിച്ചു. അതേസമയം മുനമ്പം വിഷയത്തിൽ ലീഗിന്റെ നിലപാട് നേരത്തെ അറിയിച്ചതാണെന്നും ആ നിലപാടി മാറ്റമില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Read more