എല്ലാവരെയും തൃപ്തിപ്പെടുത്തുവാനുള്ള കഴിവ് എനിക്കില്ല : വിനോദ് ഗുരുവായൂര്‍

എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള കഴിവ് തനിക്കില്ലെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി നീ സ്ട്രീമില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രം വമ്പന്‍ ഹിറ്റെന്ന് കുറിച്ചു കൊണ്ടുള്ള വിജയ പോസ്റ്റര്‍ നടന്‍ കൈലാഷ് പങ്കുവെച്ചിരുന്നു.

ഈ പോസ്റ്റിനു താഴെ നിരവധിപേര്‍ കമന്റുകളുമായി എത്തി. അത് കൊണ്ടാണ് ഇപ്പോഴും സിനിമയെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ സംവിധായകന്‍ തന്നെ രംഗത്ത് വന്നത്. ‘ഒരുപാടു പേര്‍ക്ക് ഇഷ്ടം ആയല്ലോ… അത് മതി. എല്ലാവരെയും തൃപ്തി പ്പെടുത്താന്‍ കഴിയില്ല. അതിനുള്ള കഴിവ് എനിക്കില്ല’-വിനോദ് ഗുരുവായൂര്‍ കുറിച്ചു.

Read more

സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റിനു താഴെയും ചിലയാളുകള്‍ മോശം കമന്റുകളുമായി സ്ഥിരം എത്താറുണ്ടെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. മറുപടി കൊടുക്കണ്ട എന്ന് കരുതിയതാണെന്നും വിനോദ് ഗുരുവായൂര്‍ പറഞ്ഞിരുന്നു.