രണ്ട് ദിവസത്തിനിടെ ആൻഡമാൻ- നിക്കോബാർ ദ്വീപുകളിൽ അനുഭവപ്പെട്ടത് ഇരുപത്തിനാലിലധികം ഭൂചലനങ്ങൾ. കഴിഞ്ഞ തിങ്കൾ,ചൊവ്വ ദിവസങ്ങളിൽളാണ് തുടർച്ചയായി ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമുണ്ടായത് ചൊവ്വാഴ്ച പുലർച്ചെ 5:57 നാണ്. ഭൂചലനത്തിൽ ജീവഹാനിയോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 5.18 നാണ് ദ്വീപുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ആദ്യത്തെ ഭൂചലനം ഉണ്ടായത്. നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ പോർട്ട് ബ്ലെയറിന് 215 കിലോമീറ്റർ അകലെയാണ് 5.0 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Earthquake of Magnitude:4.3, Occurred on 05-07-2022, 08:05:04 IST, Lat: 10.27 & Long: 93.75, Depth: 30 Km ,Location: 187km SE of Portblair, Andaman and Nicobar island, India for more information download the BhooKamp App https://t.co/9WVfnJYuFb pic.twitter.com/EijFBDqp0c
— National Center for Seismology (@NCS_Earthquake) July 5, 2022
ഭൂരിഭാഗവും ഭൂചലനവും റിക്ടർ സ്കെയിലിൽ 4.5 രേഖപ്പെടുത്തിയിരുന്നു. അതിൽ നിന്നെല്ലാം ശക്തമായതാണ് ചൊവ്വാഴ്ച പുലർച്ചെയുണ്ടായത്. രണ്ട് ദിവസത്തിനിടെ 24 ഭൂചലനങ്ങൾ നാഷനൽ സെന്റർ ഫോർ സീസ്മോളജിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഉയർന്ന ഭൂകമ്പ മേഖലയും ഭൂകമ്പ സാധ്യതയുള്ളതുമുള്ള പ്രദേശമാണ്.
ദ്വീപ് ശൃംഖല മുഴുവനും വലിയ പ്രാദേശിക ഭൂകമ്പങ്ങൾക്ക് ഇരയാകാറുണ്ട്. ഈ ശൃംഖലയിലെ ഒരു ദ്വീപിനും നിലവിൽ ഒരു മുന്നറിയിപ്പ് സംവിധാനം ഇല്ല. രാജ്യത്തെ ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ നോഡൽ ഏജൻസിയായ നാഷണൽ സെന്റർ ഫോർ സീസ്മോളജി മാത്രമാണ് വിവരങ്ങൾ പുറത്തു വിടുന്നത്.
Earthquake of Magnitude:5.0, Occurred on 05-07-2022, 05:57:04 IST, Lat: 10.54 & Long: 94.36, Depth: 44 Km ,Location: 215km ESE of Portblair, Andaman and Nicobar island, India for more information download the BhooKamp App https://t.co/P8HHJnMyoV pic.twitter.com/BmVXOsYtb3
— National Center for Seismology (@NCS_Earthquake) July 5, 2022
Read more